കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കിയ എസ്എഫ്ഐ-കെഎസ്‌യു തെരുവ് യുദ്ധത്തിൽ പ്രതികരണങ്ങളുമായി ഇടത് നേതാക്കൾ രംഗത്ത്. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തെ രൂക്ഷമായ ഭാഷയിലാണ് മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചത്.
“ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും; നമുക്ക് കാണാം!” എന്ന് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവത്തിൽ എ എ റഹീം എംപിയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ‘വടശ്ശേരിയിലെ സതീശൻ സാറേ, കുട്ടികൾ “പേടിച്ചു പോയെന്ന് ” പറയാൻ പറഞ്ഞു’, എന്നായിരുന്നു റഹീമിന്റെ കുറിപ്പ്.