‘നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്ത് നയിച്ചതിന്’… പിണറായി വിജയനെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശരി




കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് പ്രശംസ. ‘നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്’, എന്ന കുറിപ്പാണ് ലിജോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പിണറായി വിജയന്റെ ചിത്രത്തോടൊപ്പമാണ് ലിജോ ജോസ് കുറിപ്പ് പങ്കുവെച്ചത്.

അതേസമയം തെരഞ്ഞെടുപ്പ് ഫലത്തിലെ വന്‍ പരാജയത്തില്‍ പിണറായി വിജയന്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഫലം വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രി ഇതുവരെ സമൂഹമാധ്യമങ്ങളിലും പ്രതികരിച്ചില്ല. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വാര്‍ത്താ സമ്മേളനം വിളിക്കുമെന്നാണ് സൂചന.
أحدث أقدم