ഞാന്‍ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ്, തെറ്റ് കണ്ടാല്‍ വിമര്‍ശിക്കണമെന്ന അഭിപ്രായക്കാരൻ’; വി ഡി സതീശന്‍


പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി നല്ല കാര്യങ്ങള്‍ വരുമ്പോള്‍ പ്രോത്സാഹിപ്പിക്കണമെന്ന് മാധ്യമങ്ങളോട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തെറ്റായ കാര്യങ്ങള്‍ വരുമ്പോള്‍ വിമര്‍ശിച്ചോള്ളൂ. അത് വേണം. ആ അഭിപ്രായക്കാരനാണ് താനെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ആണ്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. തന്നെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കാത്തതിന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പരിഭവം പറഞ്ഞയാളാണ് നെഹ്‌റു. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍’- വി ഡി സതീശന്‍ പറഞ്ഞു.

أحدث أقدم