മീരയുടെ കലാച്ചിയും ഹരിത സാവിത്രിയുടെ സിന്നും തമ്മിൽ സമാനതകളെന്ന് ചർച്ച…ഫേസ്ബുക്ക് കുറിപ്പിൽ ഒളിയമ്പുമായി ഹരിത...




കൊല്ലം: മലയാള സാഹിത്യ രംഗത്തെ രണ്ട് പ്രമുഖ എഴുത്തുകാരുടെ നോവലുകളുടെ സാമ്യതയെച്ചൊല്ലി ചര്‍ച്ച സജീവമാകുന്നു. എഴുത്തുകാരികളായ കെ ആര്‍ മീരയുടെയും ഹരിതാ സാവിത്രിയുടെയും നോവലുകളിലെ സാമ്യതയാണിപ്പോള്‍ ചര്‍ച്ചയില്‍ നിറയുന്നത്.

2022-ല്‍ പുറത്തിറങ്ങിയ ഹരിതയുടെ സിന്നും 2025-ല്‍ പുറത്തിറങ്ങിയ കലാച്ചിയും തമ്മില്‍ ഉള്ളടക്കത്തില്‍ സമാനതയുണ്ടെന്നാണ് സാഹിത്യ പ്രേമികള്‍ പറയുന്നത്. കാമുകനെ തേടി വിദേശത്തെ പ്രശ്‌നബാധിത മേഖലയില്‍ പോകുന്ന യുവതിയുടെ പോരാട്ടമാണ് രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം. ഇതിൽ സമാനതയുണ്ടെന്ന ചർച്ചയണിപ്പോൾ കൊഴുക്കുന്നത്.

അതേസമയം, പേര് പരാമര്‍ശിക്കാതെയുള്ള ഹരിതയുടെ ഫേസ്ബുക്ക് കുറിപ്പും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. ആരുടെയും പേര് പരാമർശിക്കാതെയാണ് അവർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ലോകമെമ്പാടുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങള്‍’ എന്ന് പറഞ്ഞുകൊണ്ടാണ് ഹരിത കുറിപ്പ് തുടങ്ങുന്നത്.ചിലര്‍ മറ്റൊരു രാജ്യത്തിലേക്ക് കഥ പറിച്ചു നടുമെന്നും രാത്രിയെ പകലാക്കുകയും മഴയെ മഞ്ഞാക്കുകയും ചെയ്യുമെന്നും ഹരിത കുറിച്ചു.

 ‘പക്ഷെ ആ അക്ഷരങ്ങള്‍ക്കുള്ളില്‍ അപ്പോഴും നിങ്ങള്‍ക്ക് സ്വന്തം രക്തത്തിന്റെ ചുവപ്പ് കാണാം. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളുടെ കനം അനുഭവിക്കാം. നിങ്ങളുടെ കണ്ണീരിന്റെ ഉപ്പ് രുചിക്കാം. നിശബ്ദരായി ഇരിക്കുകയേ വഴിയുള്ളൂ. അവര്‍ക്ക് കൂട്ടിന് പ്രസാധകരും നിരൂപകരും ആരാധകവൃന്ദവുമുണ്ടാവും. കാരണം, ഈ കളി കളിക്കേണ്ടത് എങ്ങനെയെന്ന് നിങ്ങളേക്കാള്‍ നന്നായി അവര്‍ക്കറിയാം’, എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

أحدث أقدم