തോൽവിക്ക് ശേഷം പ്രതിഭ നടത്തിയ പ്രതികരണങ്ങളിൽ ജില്ലാ നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ ശാസിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചത്. എന്നാൽ ജന്മദേശമായ തകഴിയിലേക്ക് മാറിക്കോളൂ എന്നാണ് ജില്ലാ നേതൃത്വം നിർദേശിച്ചത്. തകഴിയിലാണ് പ്രതിഭയുടെ താമസം. കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടാണ് പ്രതിഭയെ തകഴി ഏരിയാ കമ്മിറ്റിയിൽ നിന്ന് കായംകുളത്തേക്ക് മാറ്റിയിരുന്നത്.