നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവര്‍ത്തനം’…ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും…





തിരുവനന്തപുരം: നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്കാണ് കുരുക്ക്. നവകേരള സദസിനിടെ ഉണ്ടായ മര്‍ദനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴയിലെ നിയുക്ത എംഎൽഎ എ ഡി തോമസ് പരാതി നല്‍കും. പരാതി ലഭിച്ചാലുടന്‍ സസ്‌പെന്‍ഷന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. ഇരുവരെയും മാറ്റിനിര്‍ത്തി അന്വേഷണം നടത്താനുളള തീരുമാനത്തിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

നിലവിലെ ‘ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട്’ അംഗീകരിക്കേണ്ട എന്ന തീരുമാനത്തിലേക്കും കടക്കും. പുതിയ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് എ ഡി തോമസിന്റെ നീക്കം. മര്‍ദ്ദന ദൃശ്യങ്ങള്‍ കിട്ടിയില്ല എന്നായിരുന്നു ആദ്യ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. അതിനിടെ അനില്‍കുമാറിന് സി ഐ തസ്തികയി ലേക്ക് സ്ഥാനക്കയറ്റവും നല്‍കിയിരുന്നു.
Previous Post Next Post