സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതൽ; പ്രതിപക്ഷ നേതാവ് ആരെന്നതടക്കം ആലോചനയിൽ...



സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതൽ ദില്ലിയിൽ. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം യോഗത്തിൽ വിലയിരുത്തും. പ്രതിപക്ഷ നേതാവ് ആരെന്നതടക്കം പിബിയിൽ ആലോചനയുണ്ടായേക്കുമെന്നാണ് സൂചന. 

പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാൻ പിണറായി വിജയൻ പിബിയിൽ താൽപര്യം അറിയിക്കുമോയെന്നതാണ് ആകാംഷ. ഭരണ വിരുദ്ധ വികാരം കൂടാതെ സംഘടനാതലത്തിൽ വന്ന വീഴ്ചകളും തോൽവിക്ക് കാരണമായെന്ന വിലയിരുത്തലുണ്ട്. 

അതേസമയം 10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്
Previous Post Next Post