തട്ടിപ്പിൻ്റെ പുതിയ മുഖം ..ലുലുവിൽ വാർഷിക ഓഫ‍ർ, വാട്ട്സ്ആപ്പ് മെസേജിനൊപ്പം ഒരു ലിങ്കും! ഷെയർ ചെയ്തവർ നിരവധി



        

ലുലുവിൽ വാർഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നു പേരിലും വ്യാജ പ്രചരണം. ഓൺലൈൻ ലിങ്കുകൾ കേന്ദ്രീകരിച്ച് തുടരുന്ന തട്ടിപ്പുകളിൽ ജാഗ്രത പുലർത്തണമെന്ന് ലുലു അധികൃതർ അറിയിച്ചു. ലുലു വാർഷികത്തിന്റെ ഭാഗമായി സമ്മാനം നൽകുന്നു എന്ന പേരിലാണ് വാട്സാപ്പിൽ ഓൺലൈൻ ലിങ്കുകൾ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ കന്നട, തെലുങ്ക് ഭാഷകളിലുള്ള തട്ടിപ്പ് ലിങ്കിലേക്കാണ് എത്തുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ക്ലിക്ക് ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും ലുലു അധികൃതർ അറിയിച്ചു

أحدث أقدم