മാരാർ ജയിച്ചാൽ ‘അടിവസ്ത്രമിട്ട് ബീച്ചിൽ നടക്കും’, ഫുഡ്- അക്കോമഡേഷൻ ഫ്രീ


ഇനി വെറും രണ്ട് ദിവസത്തെ കാത്തിരിപ്പ്. ആരാകും അടുത്ത അഞ്ച് വർഷം സംസ്ഥാനങ്ങൾ ഭരിക്കാൻ പോകുന്നതെന്ന് അറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ജനങ്ങൾ. എല്ലായിടത്തേയും പോലെ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലത്ത് തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട പോസ്റ്റുകളും വീഡിയോകളും ഏറെ വൈറലായി മാറാറുണ്ട്. അത്തരത്തിൽ തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ ജയിക്കുകയാണെങ്കിൽ അടിവസ്ത്രമിട്ട് കോഴിക്കോട് ബീച്ചിലൂടെ നടക്കുമെന്ന് ഇൻഫ്ലുവൻസറായ ഓകെ അനാഷ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വീണ്ടും ഈ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് അനാഷ്. ‘മാരാർ ജയിച്ചാൽ മെയ് 4ന് ഞാൻ വാക്ക് പാലിക്കും’, എന്നാണ് അനാഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ഒപ്പം ‘മെയ് നാലിന് കേരളക്കര എല്ലാവരേയും കോഴിക്കോട് ബീച്ചിലേക്ക് ക്ഷണിക്കുന്നു. അന്യ ജില്ലക്കാർക്ക് ഫുഡും അക്കോമഡേഷനും ഫ്രീ. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം’എന്ന് എഴുതിയൊരു പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.

أحدث أقدم