വിജയ് സർക്കാരിന് തിരിച്ചടി…




വിജിലൻസ് തലപ്പത്തെ നിയമനത്തിൽ വിജയ് സർക്കാരിന് ഹൈക്കോടതിയിൽ നിന്നും വിമർശനം. തമിഴ്നാട് വിജിലൻസ് മേധാവിയായി എ.അരുണിനെ നിയമിച്ചതിനെതിനെയാണ് മദ്രാസ് ഹൈക്കോടതി വിമർശിച്ചത്. വിജിലൻസ് മേധാവിയുടേത് സത്യസന്ധതയും വിശ്വാസ്യതയുമുള്ള ഉദ്യോഗസ്ഥർ ഇരുന്ന പദവിയാണെന്നും,അഴിമതി സാമൂഹ്യ വിപത്തായി മാറിയിരിക്കെ സംശയത്തിന്റെ കണിക പോലും ഇല്ലാത്തവർ വേണം പദവിയിൽ ഇരിക്കാനെന്നും സീസറിന്റെ ഭാര്യയെ പോലെ വിജിലൻസ് മേധാവിയും സംശയത്തിന് അതീതനാകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അരുണിനെതിരായ മറ്റൊരു കേസ് പരിഗണിക്കവേയാണ് കോടതി പരാമർശമെന്നതും ശ്രദ്ധേയമാണ്.
أحدث أقدم