ഇഡി ആക്രമണത്തിന് പിന്നിൽ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകൾ’…. മേയർ വി.വി. രാജേഷ്


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ ഇ.ഡി സംഘത്തിന് നേരെ തിരുവനന്തപുരത്തുണ്ടായ കനത്ത അതിക്രമത്തിൽ കടുത്ത പ്രതികരണവുമായി തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ്. ഇ.ഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത് തലസ്ഥാനത്തെ കുപ്രസിദ്ധരായ ചില ഗുണ്ടകളാണെന്ന് മേയർ പരസ്യമായി ആരോപിച്ചു.

Geographic Reference

സംഭവത്തിൽ ഇനിയും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. മുഖ്യസൂത്രധാരന്മാരായ ഈ ഗുണ്ടകളെ എത്രയും വേഗം കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യാതിരിക്കുന്നത് തിരുവനന്തപുരം നഗരത്തിൽ കൂടുതൽ വലിയ സംഘർഷങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ ഗുണ്ടാ ആക്രമണം തിരുവനന്തപുരം നഗരത്തിന് തന്നെ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ പോലീസ് യാതൊരുവിധ രാഷ്ട്രീയ ഒത്തുതീർപ്പുകൾക്കും നിൽക്കാതെ അടിയന്തരമായി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മേയർ ആവശ്യപ്പെട്ടു.

Previous Post Next Post