കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഏഴാം നാള്‍…. ഹൈക്കമാന്‍ഡ് തീരുമാനം….



        

കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് സൂചന. ഘടക കക്ഷികളുമായി ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തും. കേരളത്തിലെ ഫ്‌ളക്‌സ് പോരിലും പരസ്യ പ്രകടനങ്ങളിലും രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം വി ഡി സതീശന്‍ കൊച്ചിയില്‍ തിരിച്ചെത്തി. രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങും.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഏഴാം നാളും കാത്തിരിക്കുകയാണ് കേരളം. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് നേതാക്കള്‍. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നലെ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു

സോണിയാ ഗാന്ധിയുമായിയും, ഘടക കക്ഷികളുമായും ആശയവിനിമയം നടത്തിയ ശേഷമാകും പ്രഖ്യാപനം നടത്തുക. അതേസമയം സംസ്ഥാനത്ത് നടക്കുന്ന ഫ്‌ലക്‌സ് യുദ്ധത്തിലും, ശക്തി പ്രകടനങ്ങളിലും രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി യോഗത്തില്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Previous Post Next Post