പ്രഭാതസവാരിക്കിടെ ലണ്ടനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


ലണ്ടൻ: യുകെയിൽ പ്രഭാതസവാരിക്ക് ഇറങ്ങിയ മലയാളി കുഴഞ്ഞു വീണു മരിച്ചു.
ലണ്ടനിലെ ഹാറോവിൽ കുടുംബമായി താമസിച്ചിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജി ആംബ്രയിൽ മാത്യു (47) ആണ് മരിച്ചത്. ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിപുലമായ സൗഹൃദവലയവും സാമൂഹ്യ ബന്ധങ്ങളും കാത്തുസൂക്ഷിച്ചു പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജോർജി. ഹാറോവിലെ റെജന്റ്സ് പ്ലേസ് ലൗട്ടണിലായിരുന്നു താമസം. ആലപ്പുഴ തലവടി സ്വദേശിയാണ്. ഭാര്യ: റെൻജു. മകൾ: കാരൻ. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട്.
Previous Post Next Post