കോഴിക്കോട് വിദ്യാര്‍ഥി സ്വയം വെടിവച്ച് മരിച്ചു; അന്വേഷണം...




കോഴിക്കോട്:പന്തീരാങ്കാവില്‍ വിദ്യാര്‍ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. മനാല്‍ ഹൗസില്‍ കാര്‍ത്തിക് ആണ് മരിച്ചത്. 21വയസ്സായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വിദ്യാര്‍ഥി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാര്‍ത്തിക് തൊണ്ടയാട് റൈഫിള്‍ ക്ലബില്‍ അംഗമാണ്. എന്താണ് ആത്മഹത്യയി ലേക്ക് നയിച്ച കാര്യമെന്ന് വ്യക്തമല്ല. 

പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 
Previous Post Next Post