സൗദിയിൽ സെയിൽസ് വാനിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു…​


അൽ ഹസ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ ദാരുണമായ അപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് കൂട്ടാലിട നടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് ജോലിത്തിരക്കിനിടെ വാഹനം തീപിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.​കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അൽ ഹസയെ നടുക്കിയ സംഭവം. അൽ ഹസയിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു അജ്മൽ. പതിവുപോലെ റൊട്ടി വിതരണത്തിനായി വാനിൽ പോകുന്നതിനിടെ അപ്രതീക്ഷിതമായി വാഹനത്തിന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും വാഹനം പൂർണ്ണമായും അഗ്നിക്കിരയാവുകയും ചെയ്തു. വാഹനത്തിനുള്ളിൽ കുടുങ്ങിയ അജ്മലിന് പുറത്തിറങ്ങാൻ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ അജ്മൽ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

أحدث أقدم