
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി നീട്ടി. ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷയെ മധ്യപ്രദേശ് സർക്കാർ കോടതിയില്‍ എതിർത്തു. മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നായിരുന്നു മധ്യപ്രദേശ് സർക്കാറിന്‍റെ വാദം. ട്രാൻസിറ്റ് മുൻകൂർ ജാമ്യാപേക്ഷയാണ് നൽകേണ്ടിയിരുന്നതെന്നാണ് മധ്യപ്രദേശ് സർക്കാർ കോടതിയില്‍ വാദിച്ചത്. എഎസ്ജിയാണ് മധ്യപ്രദേശ് സർക്കാരിനായി ഹാജരായത്. മധ്യപ്രദേശിലാണ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തത്. സ്വാഭാവിക മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നും മധ്യപ്രദേശ് സർക്കാർ വാദിച്ചു. മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ 29 ന് കോടതി വീണ്ടും പരിഗണിക്കാൻ മാറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരും