പാമ്പാടി : 80 ,90 കാലഘട്ടങ്ങളിൽ വാരികയിലും ,ആനുകാലിക പ്രസിദ്ധീകണങ്ങളിലും കാർട്ടൂണുകളിലൂടെ മലയാളിക്ക് പരിചിതമായ പേരാണ് ചെറിയാൻ പാമ്പാടിയുടേത്. കാലം മാറിയപ്പോൾ മാസിക വരിക്കാരുടെയും വായനക്കാരുടെയും എണ്ണം കുറഞ്ഞു പലരും തട്ടകങ്ങൾ മാറ്റിപ്പിടിച്ചു, ഒപ്പം ചെറിയാനും ,, വരയും എഴുത്തും പേപ്പറിൽ നിന്നും കമ്പ്യൂട്ടറിലേയ്ക്ക് മാറി ,ചെറിയാൻ പാമ്പാടി ഇന്ന് കേരളത്തിലെ പ്രമുഖ പരസ്യകമ്പനിയിൽ ക്രിയേറ്റീവ് ഡയറക്ടർ ആണ്.
ഈ ഇലക്ഷന് ചെറിയാൻ പാമ്പാടി തയ്യാറാക്കിയ പരസ്യവാചകം മറ്റൊരാൾ ഏറ്റെടുത്തപ്പോൾ ചെറിയാൻ പാമ്പാടി fb യിൽ കുറിച്ച പോസ്റ്റ് വൈറൽ
ചെറിയാൻ പാമ്പാടിയുടെ fb പോസ്റ്റിൻ്റെ പൂർണ്ണരൂപം 👇
ചിലപ്പോള്‍ നിങ്ങള്‍ നിസ്സഹായനായിപ്പോകും. വളരെ നിസ്സംഗതയോടെ ചില അവകാശവാദങ്ങളെ നോക്കിക്കാണേണ്ടിയും വരും.
കേരളം ജയിക്കും UDF നയിക്കും എന്ന പരസ്യവാചകം എഴുതിയതെന്ന് അവകാശപ്പെടുന്ന പല പോസ്റ്റുകളും കണ്ടപ്പോള്‍ ഇനി മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരെഴുത്ത്. ചിലരൊക്കെ വളരെ വേദന സഹിച്ചാണ് ആ വാചകം എഴുതിയതെന്നൊക്കെ തട്ടി വിടുന്നത് കാണുമ്പോള്‍ ചിരിക്കണോ, കരയണോ എന്ന സംശയത്തിലാണ് ഞാന്‍.
ആദ്യമേ പറയട്ടെ, കോണ്‍ഗ്രസിന് വേണ്ടി ഇത്തവണ രണ്ട് നാഷണല്‍ ഏജന്‍സികള്‍ക്ക് വേണ്ടി ഞാന്‍ ജോലി ചെയ്യുന്ന ഹാമര്‍ അഡ്വര്‍ടൈസിംഗ് കമ്പനി പ്രസന്റേഷന്‍ നടത്തുകയുണ്ടായി. ലോക്കല്‍ ഏജന്‍സിയെന്ന നിലയില്‍ അവര്‍ക്ക് ഒരു ക്രിയേറ്റീവ് ഏജന്‍സിയെ ഇവിടെ ആവശ്യമുണ്ടായിരുന്നു. ആദ്യത്തെ പ്രസന്റേഷന്‍ വയനാട് ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു. ട്രിവാന്‍ഡ്രത്ത് ഒരു അപ്പാര്‍ട്‌മെന്റില്‍ തമ്പടിച്ചിരുന്ന ആ ടീമിന് മുന്നില്‍ അന്ന് വീണ്ടെടുക്കാം, നമ്മുടെ കേരളം എന്ന ക്യാമ്പയിന്‍ ഞങ്ങള്‍ പ്രസന്റ് ചെയ്തിരുന്നു. വിഡി സതീശന്‍ നയിക്കുന്ന കേരളയാത്ര ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളും ഞങ്ങളുടെ സ്ട്രാറ്റജിയില്‍ ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ പ്രസന്റേഷന്‍ ഞങ്ങള്‍ക്ക് വിന്‍ ചെയ്യാനായില്ല. പക്ഷേ, ആ ലൈന്‍ പിന്നീട് പുതുയുഗയാത്രയില്‍ ഉപയോഗിച്ച് കണ്ടു. നമ്മുടെ കേരളത്തെ വീണ്ടെടുക്കാന്‍ എന്ന മാറ്റത്തോടെ! വേറെ ആശയം വല്ലതും ഉണ്ടോയെന്ന് പിന്നീട് ഫോണില്‍ വിളിച്ച് അവര്‍ അന്വേഷിച്ചപ്പോള്‍ ആ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന മലയാളിയുമായി ഞാന്‍ സംസാരിക്കുകയും കോണ്‍ഗ്രസ് നയിക്കും കേരളം ജയിക്കും എന്ന പരസ്യവാചകം പറഞ്ഞ് കൊടുത്തു. ലേഔട്ട് ചെയ്ത് അവര്‍ക്കത് അയച്ച് കൊടുക്കുകയും ചെയ്തു. അന്ന് ചെയ്ത പരസ്യങ്ങള്‍ കമ്പ്യൂട്ടറിലെ തീയ്യതി സഹിതം ഇവിടെ നല്‍കുന്നു. ആര്‍ക്ക് വേണമെങ്കിലും ഞങ്ങളുടെ ഓഫീസില്‍ വന്ന് സിസ്റ്റത്തില്‍ അത് പരിശോധിക്കാം. ആര്‍ട് വര്‍ക്ക് ചെയ്തത് വിനീതാണ്.
കോണ്‍ഗ്രസിന് വേണ്ടിയായിരുന്നു, ആ പിച്ചിംഗ്. (2025 ജൂണില്‍) പിന്നീട് ആ പരസ്യവാചകം UDF ന് എന്ന മാറ്റത്തോടെ കാണാന്‍ ഭാഗ്യം ലഭിച്ചു. ഈ ലൈന്‍ എഴുതുന്ന സമയത്ത് ഞാനും കമ്പനി സിഇഒ ശ്രീനാഥുമായി തര്‍ക്കമുണ്ടായി, കേരളം ജയിക്കും കോണ്‍ഗ്രസ് നയിക്കും എന്നല്ലേ വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഞാന്‍ കോണ്‍ഗ്രസ് നയിച്ചാല്‍, കേരളമാണ് ജയിക്കുക എന്ന വാദത്തില്‍ ഉറച്ച് നിന്നു.
ഇതിനൊക്കെ സാക്ഷിയായി കോപ്പിറൈറ്റര്‍ വിജയിയും ഡിജിറ്റല്‍ വിംഗിന്റെ ഹെഡ് ഗോവിന്ദും. വിജയിയും ഗോവിന്ദും എന്നെ സപ്പോര്‍ട്ട് ചെയ്തു. അവസാനം ശ്രീനാഥ് പറഞ്ഞ ലൈനിലേക്ക് അവര്‍ കാര്യങ്ങളെ എത്തിച്ചു, ഞങ്ങള്‍ പോലും അറിയാതെ.
പിന്നീട് അടുത്ത നാഷണല്‍ ഏജന്‍സി വന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം. അവര്‍ക്ക് ഓണ്‍ലൈനിലായിരുന്നു, പ്രസന്റേഷന്‍. കടക്ക് പുറത്ത് എന്ന കാമ്പയിന്‍ ഉള്‍പ്പെടെ അവര്‍ക്ക് മുന്നില്‍ പ്രസന്റ് ചെയ്തു. അവര്‍ സുനില്‍ & ടീമുമായി ഡിസ്‌കസ് ചെയ്ത ശേഷം അറിയിക്കാം എന്ന് പറഞ്ഞു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ പത്രത്തില്‍ വാര്‍ത്ത വരുന്നു. കോണ്‍ഗ്രസിന്റെ കാമ്പയിന്‍ -കടക്ക് പുറത്ത്, സുനില്‍ കനഗോലു. ആ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ മെസ്സേജ് അയച്ചു, ഞങ്ങള്‍ ഇതുവരെ കോണ്‍ഗ്രസിനത് പ്രസന്റ് ചെയ്തിട്ടില്ല. അതിനുള്ള തെളിവുകള്‍ എന്റെ വാട്‌സാപ്പില്‍ ഇപ്പോഴുമുണ്ട്.
ഒരു സര്‍ക്കാര്‍ അധികാരത്തിലേറിയത് എന്റെ മിടുക്കുകൊണ്ടാണെന്നോ, ഞാനെഴുതിയ പരസ്യവാചകം കൊണ്ടാണെന്നോ മേനി നടിക്കാനല്ല ഈ തുറന്നെഴുത്ത്. ഇതിനൊപ്പം മറ്റൊന്ന് കൂടി പറയട്ടെ, ഇടതുപക്ഷത്തിന് വേണ്ടിയും ഇത്തവണ ഞങ്ങള്‍ പ്രസന്റേഷന്‍ നടത്തിയിരുന്നു, ഇനിയില്ല പിന്നോട്ട്, കരുത്തോടെ മുന്നോട്ട്. എന്ന പരസ്യവാചകം, അത് ഞാനും ശ്രീകാന്ത് മുരളിയും ചേര്‍ന്ന് എഴുതിയത്. മറ്റാരുണ്ട് LDF അല്ലാതെ എന്നതിന് പകരം ഈ ലൈന്‍ ഉപയോഗിച്ചിരുന്നെങ്കില്‍.... അല്ലെങ്കിലും എങ്കിലുകള്‍ക്ക് എന്ത് പ്രസക്തി, അല്ലേ?
#UDF #Congress #kerala #ManoramaNews #AsianetNews #marunadanmalayali #MathrubhumiNews #kairalinews #mathrubhumi #Manorama #VDSatheesan #ChiefMinister Hammer India Srikant Murali B Govind Raj #viralpost #Deshabhimani #prdkerala #malayalam #24News #reportertv #bigtv #CMOffice #UDFKeralam