യുകെയിലെ ഡെർബിയിൽ നിന്നും പാരിസിലേക്കുള്ള യാത്രക്കിടെ നെഞ്ചുവേദനയെ തുടർന്ന് ;പ്രവാസി മലയാളി മരിച്ചു




ലണ്ടൻ/ഡെർബി യുകെയിലെ ഡെർബിയിൽ നിന്നും പാരീസിലേക്ക് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം അങ്കമാലി സ്വദേശി ജീസ് ജോസ് (49) ആണ് മരിച്ചത്.

ആറംഗസംഘത്തോടൊപ്പം സ്വകാര്യവാനിൽ യാത്രതിരിച്ച ജീസിന് വെള്ളിയാഴ്ച രാത്രി നെഞ്ചുവേദനയും അസ്വസ്‌ഥതയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജോയ്‌സി സെബാസ്റ്റ്യൻ. മക്കൾ: ഇസ്ല മറിയ ജീസ്, ഇനാര ജീസ് എന്നിവരാണ് മക്കൾ. അങ്കമാലി കിടങ്ങൂർ കുന്നപ്പള്ളി കുടുംബാംഗമാണ്.

അഞ്ചുവർഷം മുൻപാണ് ജീസ് കുടുംബസമേതം യുകെയിലെത്തിയത്. ലെസ്റ്ററിലെ ആശുപത്രിയിൽ ഫെസിലിറ്റേറ്റർ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജീസ് അടുത്തിടെയാണ് കുടുംബത്തോടൊപ്പം ഡെർബിയിലേക്ക് താമസം മാറിയത്. പൊതുദർശനവും സംസ്ക‌ാരവും സംബന്ധിച്ച വിവരങ്ങൾ പിന്നീട്.
أحدث أقدم