ദീർഘകാലത്തെ പ്രണയം പൂവണിഞ്ഞു; സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി


        

സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ദീർഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും കഴിഞ്ഞ വർഷം ജനുവരിയിലാണ് തങ്ങൾ വിവാഹമോചിതരായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായ വാർത്തകളാണ് പുറത്ത് വരുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുതാരങ്ങൾക്കും സുഹൃത്തുക്കളും ആരാധകരും ആശംസകൾ അറിയിച്ചു. നടി വരദയുമായുള്ള ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. ഇരുവരും നാലുവർഷംമുൻപ് വിവാഹമോചിതരായി. അമേയയുടെയും രണ്ടാം വിവാഹമാണ്.ഈ ബന്ധത്തിൽ അമേയയ്ക്ക് രണ്ട് മക്കളുണ്ട്. വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അതിൽനിന്നും മാറ്റമുണ്ടായത് അമേയയുടെ വരവോടെ ആണെന്നും മുൻപ് ജിഷിൻ പറഞ്ഞിരുന്നു. ജിഷിനോട് സഹതാപത്തിൽ നിന്നാണ് തനിക്ക് പ്രണയം തോന്നിയതെന്ന് മുൻപ് അമേയയും വെളിപ്പെടുത്തിയിരുന്നു.

വർഷങ്ങളായി അഭിനയ മേഖലയിൽ സജീവമാണ് അമേയ നായർ. സോഷ്യൽമീഡിയയിൽ അത്ര ആക്ടീവായിരുന്നില്ല നേരത്തെ. ഇപ്പോൾ താൻ സജീവമായെന്ന് അമേയ പറയുന്നു. പാർട്‌നറായ ജിഷിൻ ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് താൻ കൂടുതൽ വീഡിയോ ചെയ്ത് തുടങ്ങിയതെന്ന് അവർ പറയുന്നു.

        

Previous Post Next Post