ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ പ്രശോഭ് കീഴടങ്ങി


ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് എം. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. മുൻകൂർ ജാമ്യം തേടി പ്രതി സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രശോഭ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് ഹാജരായത്. കേസ് രജിസ്റ്റർ ചെയ്തതു മുതൽ കഴിഞ്ഞ രണ്ട് മാസമായി പ്രതി തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന ഔദ്യോഗിക വിവരം.


Previous Post Next Post