ആൺ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതികൾ പോലീസ് പിടിയിൽ




കൊച്ചി: ആൺ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതികൾ പോലീസ് പിടിയിൽ. കൊല്ലം സ്വദേശി രാഹുൽ,തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് എറണാകുളം സെൻട്രൽ പോലീസ് പിടിയിലായത്. ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആണ് സൗത്ത് റെയിൽവേ സ്റ്റേഷൻ പരിധിൽ വെച്ച് സംഭവമുണ്ടാകുന്നത്.

മദ്യപിച്ചെത്തിയ സംഘം പൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ബഹളം വെച്ച് പ്രതികളുടെ കൈയ്യിൽ കടിച്ചു. ഉടൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതാണ് പ്രതികളെ പിടികൂടാൻ സഹായകരമായത്. മാനസികമായി തകർന്ന യുവതിയെ പൊലീസ് കൗൺസിലിംഗ് നടത്തിയ ശേഷമാണ് പരാതിയിൽ മൊഴിയെടുത്ത് തുടർനടപടിയിലേക്ക് എത്തിയത്.
Previous Post Next Post