കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു…




തിരുവനന്തപുരം : കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ പ്രയോഗം. ഇന്നലെ രാത്രിയാണ് ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചത്. കെ പി സി സി യുടെ പ്രധാന കവാടത്തിന് മുന്നിലാണ് WE WANT KC… Warm Welcome LEADER എന്ന ഫ്ളക്സ് അനുകൂലികൾ സ്ഥാപിച്ചത്. പിന്നീട് കെ പി സി സി യിലെ അധികൃതർ എത്തി കരിഓയിൽ ഒഴിച്ച ബോർഡ് അകത്തേയ്ക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ കാവൽ ഉണ്ടായിരുന്ന സ്ഥലത്താണ് സംഭവം നടന്നത്. പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

കോൺഗ്രസിലെ പോസ്റ്റർ യുദ്ധത്തിനും ഫ്ലക്സ് യുദ്ധത്തിനും ശേഷം തെരുവിൽ പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ് പ്രവർത്തകർ. തിരുവനന്തപുരം ഉൾപ്പെടെ പല ഭാഗങ്ങളിലും ഇന്നും വി ഡി സതീശൻ അനുകൂല പ്രകടനം നടത്തുമെന്ന് അനുകൂലികൾ വ്യക്തമാക്കി.
Previous Post Next Post