പരോളിൽ ഇറങ്ങി മുങ്ങി…’എമ്പുരാനിൽ’ അഭിനയിച്ചു…കൊലക്കേസ് പ്രതി പിടിയിൽ…





അഹമ്മദാബാദ് : കൊലക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുറ്റവാളി പരോളിലിറങ്ങി മുങ്ങി. 12 വർഷം ബോളിവുഡിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം സിനിമാ താരമായി വിലസി. ഒടുവിൽ പൊലീസിന്റെ പിടിയിൽ. അഹമ്മദാബാദ് സ്വദേശി ഹേമന്ത് മോദി (53) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.

നരോദയിൽ 2005ൽ നരേന്ദ്ര കമ്പളേയെ കൊലപ്പെടുത്തിയ കേസിലാണ് ഹേമന്ത് ശിക്ഷിക്കപ്പെട്ടത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടിയതിനെ തുടർന്നാണ് കൊലപാതകം.

 2008 ഓഗസ്റ്റ് 27നു ഹേമന്തിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മഹെസാന ജയിലിലായിരുന്ന ഇയാൾക്ക് 2014 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചു. പരോൾ കാലാവധി കഴിഞ്ഞിട്ടും ഇയാൾ ഹാജരാകാഞ്ഞതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
Previous Post Next Post