തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവാരെന്ന ചോദ്യത്തിന് കൂടി ഉത്തരമായി; ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തു





ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവാകും. ഡിഎംകെ യോഗമാണ് ഉദയനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ഉപ പ്രതിപക്ഷ നേതാവായി കെഎന്‍ നെഹ്‌റുവിനെയും വിപ്പായി ഇവി വേലുവിനെയും തിരഞ്ഞെടുത്തു. ഭരണകക്ഷിയായ ടിവികെയും മുഖ്യമന്ത്രി വിജയ്‌യും നേരിടുക ഡിഎംകെയുടെ യുവനേതാവിനെയാകും എന്ന പ്രത്യേകതയുമുണ്ട്. നേതൃപദവി കരുണാനിധി കുടുംബത്തിൽ തന്നെ നിലനിർത്തിയതിലൂടെ പാർട്ടിക്കുള്ളിലെ അധികാരം ഊട്ടിയുറപ്പിക്കുകയാണ് സ്റ്റാലിൻ. ഇന്നാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിച്ചുവിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമാ താരം തൃഷ കൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. വിജയ്ക്ക് പുറമേ മറ്റ് ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും
.
أحدث أقدم