സൊസൈറ്റി നിക്ഷേപം മടക്കി നൽകിയില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തിയ വയോധികൻ മരിച്ചു


സഹകരണ സംഘത്തിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച വയോധികൻ അന്തരിച്ചു. വടകര തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് മരണപ്പെട്ടത്. കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറും കോൺഗ്രസ് നേതാവുമായ സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

أحدث أقدم