വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ഫണ്ട്‌ കെപിസിസി തട്ടിച്ചെന്ന പ്രചാരണം പരാതി നൽകി ദീപ്തി മേരി വർ​ഗീസ്…


കൊച്ചി: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ഫണ്ട്‌ കെപിസിസി തട്ടിച്ചെന്ന പ്രചാരണത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി കോൺ​ഗ്രസ് വനിതാ നേതാവ് ദീപ്തി മേരി വർ​ഗീസ്. വ്യാജ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും നേരത്തെ ഡിജിപിക്ക് നൽകിയ പരാതി അന്വേഷിക്കണമെന്നും ദീപ്തി മേരി വർഗീസ് പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി കോൺഗ്രസിനും യുഡിഎഫിനും എതിരെ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

أحدث أقدم