മുഖ്യമന്ത്രി ചര്‍ച്ചയില്‍ തന്റെ അഭിപ്രായങ്ങളും കേരളത്തിലെ സാഹചര്യങ്ങളും ഹൈക്കമാന്‍ഡിനോട് പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ജനവികാരം ഉള്‍പ്പെടെ കേരളത്തിലെ ഇന്നത്തെ ചര്‍ച്ചകളും സ്ഥിതിഗതികളും രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. ചര്‍ച്ചകള്‍ വളരെ ഹൃദ്യമായിരുന്നുവെന്നും വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പറഞ്ഞതെല്ലാം വളരെ താത്പര്യത്തോടെ രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചു. പറയാന്‍ ഉദ്ദേശിച്ചതെല്ലാം പറയാനായി എന്നത് തനിക്ക് സംതൃപ്തി നല്‍കുന്നുവെന്നും സുധീരന്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.