
വി ഡി സതീശൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ ആശങ്കയുണ്ടെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്ത് നിന്നുണ്ടായ ചില നിർദേശങ്ങൾ തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരത്തിന്റെ കാര്യത്തിലും ഉണ്ടാകണമായിരുന്നു. മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന സമീപനം സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും മുഹമ്മദ് റിയാസ് അറിയിച്ചു.
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ അഭിനന്ദനങ്ങൾ. സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.