താമരശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍ വന്ന മാരുതി സുസുക്കി റിറ്റ്‌സ് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന 5 പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ മറ്റൊരു കാറില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ കൈതപ്പൊയില്‍ സ്വദേശികളേയും മുണ്ടോത്ത് സ്വദേശി മോഹിനിയയും കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.