ജിവപര്യന്തം അനുഭവിച്ചുവരവെ സുപ്രിംകോടതിയുടെ വ്യാജ ഉത്തരവ് കാണിച്ച് ജയിൽ മോചിതനായി; തട്ടിപ്പ് കണ്ടെത്തിയത് വർഷങ്ങൾക്ക് ശേഷം...




ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് സുപ്രിംകോടതിയുടെ വ്യാജ ഉത്തരവ് കാണിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങി. തട്ടിപ്പ് കണ്ടെത്തിയത് വർഷങ്ങൾക്ക് ശേഷം. തടവുപുള്ളിക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് പ്രതി ശങ്കർ അറുമുഖം അധികൃതരെ കബളിപ്പിച്ച് പുറത്തിറങ്ങിയത്. സുപ്രിംകോടതിയുടെ വ്യാജരേഖകൾ നിർമിച്ചതിൽ ഉൾപ്പെട്ട കുറ്റവാളിക്കും വ്യാജ ഉത്തരവ് നിർമ്മിക്കാൻ സഹായിച്ച മറ്റുള്ളവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം നൽകിയ കേസിൽ 2001ലാണ് ശങ്കറിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഐപിസി സെക്ഷൻ 364 എ (മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരമാണ് ശിക്ഷ നൽകിയത്. രണ്ട് ശിക്ഷകളും ഒരേസമയം അനുഭവിക്കാനും കോടതി ഉത്തരവിട്ടു. രണ്ട് വകുപ്പുകൾക്കുമായി 5,000 രൂപ വീതം പിഴയും വിധിച്ചു.

Previous Post Next Post