
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിൽ സുരക്ഷാ വീഴ്ചയുണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം എന്നീ ജില്ലകളിലാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ചയുണ്ടായത്. വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജൻസ് മേധാവി ഡിഐജിമാർക്കും എസ്പിമാർക്കും കർശന നിർദ്ദേശം നൽകി.
ചിലയിടങ്ങളിൽ പൈലറ്റ് വാഹനങ്ങൾക്ക് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നില്ല. റൂട്ട് ഏകോപനത്തിന് ഉദ്യോഗസ്ഥരെ കൃത്യമായി നിയോഗിച്ചിരുന്നില്ല. ചില സ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനം അകമ്പടി വാഹനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുപോയ സാഹചര്യമുണ്ടായി. Z+ കാറ്റഗറിയിൽ ഉൾപ്പെടുന്ന മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇനി മുതൽ ഇത്തരം പിഴവുകൾ ആവർത്തിക്കരുതെന്ന് ഇന്റലിജൻസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ഡിഐജിമാർക്കും കർശന നിർദ്ദേശം നൽകി. ഭരണമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വീഴ്ചകൾ തിരുത്തുന്നതിനുമായി ഈ മാസം ഒന്നിന് കത്തയച്ചത്