പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ…കോടതിക്ക് പുറത്ത് സമവായം ഉണ്ടാക്കാൻ ശ്രമിക്കും… വി പി സജീന്ദ്രൻ എംഎൽഎ


കൊച്ചി: പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ പ്രതികരണവുമായി നിയുക്ത എംഎൽഎ വി പി സജീന്ദ്രൻ. കോളനിയിലെ കുടിയൊഴിപ്പിക്കൽ വിഷയം ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഉടനടി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വി പി സജീന്ദ്രൻ പറഞ്ഞു.

കോടതിക്ക് പുറത്ത് സമവായം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും സജീന്ദ്രൻ പറഞ്ഞു. വിഷയം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പൊലീസ് നടപടി അവസാനിപ്പിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പട്ടികജാതി കുടുംബങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കും. വഴിവിട്ട് പൊലീസ് പെരുമാറിയിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും വി പി സജീന്ദ്രൻ വ്യക്തമാക്കി.

Previous Post Next Post