മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കറങ്ങി നടന്ന കള്ളൻ ഒടുവിൽ പിടിയിലായി….


പത്തനംതിട്ട: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി ‘ചിൽ മൂഡിൽ’ കറങ്ങി നടന്ന കള്ളൻ ഒടുവിൽ പിടിയിലായി. കോന്നിയിൽ നിന്ന് ഗുഡ്സ് വാഹനം മോഷ്ടിച്ച കള്ളൻ ആണ് പിടിയിലായത്. ഇയാൾ ബാറുകളിൽ കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ പോയാണ് പൊലീസ് പൊക്കിയത്.

കൂടൽ നെടുമൺകാവിൽ വാടകയ്ക്ക് താമസിസിച്ചിരുന്ന റോബിനെയാണ് പൊലീസ് പൊക്കിയത്. കഴിഞ്ഞ 18-ാം തീയതിയാണ് കോന്നി എഎസ്ആർ ട്രേഡേഴ്സ് ഉടമ പ്രശാന്തിന്‍റെ ഗുഡ്സ് വാഹനം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ പ്രശാന്തും പൊലീസും അന്വേഷണം നടത്തിയിരുന്നു. അതിൽ നിന്നാണ് കള്ളൻ പത്തനാപുരത്തെ ബാറിൽ കയറുന്നു ദൃശ്യം കിട്ടിയത്. പൊലീസും ഇത് ശേഖരിച്ചു. അതിൽ നിന്ന് ആളെ കണ്ടെത്തി വാഹനവുമായി പിടൂകൂടികോന്നിയിൽ നിന്നും പത്താനാപുരം വഴിക്ക് വാഹനവുമായി കടന്നുകളഞ്ഞ റോബിൻ പിന്നീട് കുറുക്കുവഴികളിലൂടെ യാത്ര ചെയ്തു. പൊലീസ് വരില്ലെന്ന് കരുതി പട്ടാഴിയിലെ ഭാര്യവീടിന് സമീപം ഒളിച്ചുകഴിയുകയായിരുന്നു. അതിനിടെ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റോബിൻ സന്തോഷെന്ന് പൊലീസ് പറയുന്നു.

أحدث أقدم