എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം ചൈത്ര തെരേസയെ ആലപ്പുഴയിൽ നിന്നും മാറ്റി. ഗൺമാൻമാർക്കെതിരെ എഫ്ഐആര്‍ ഇട്ടപ്പോഴും സ്പെഷ്യൽ റിപ്പോർട്ട് ഡിജിപിക്ക് നൽകിയില്ല. രണ്ട് പേരും ഇപ്പോഴും പിണറായി വിജയനൊപ്പം തുടരുകയാണ്. എസി പി ഷൗക്കത്തിലയുടെ റിപ്പോർട്ട് വൈകാതെ കൈമാറും. ദൃശ്യങ്ങളിൽ പൊലീസിൻ്റെ തെറ്റായ നടപടികൾ വ്യക്തമെന്ന് എസ്ഐടി അറിയിച്ചു. ദൃശ്യങ്ങളുടെ ആധികാരിതയിൽ സംശയമില്ലെന്നും എസ്ഐടി വ്യക്തമാക്കി. മുൻ എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ടും എസ്ഐടി പരിശോധിച്ചു.