കെസിയുടെ ഒഴിഞ്ഞുമാറൽ നേതൃത്വത്തിന്‍റെ നീരസത്തിന്‍റെ സൂചനയോ…രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയും സിപിഎമ്മും…


തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്‍റെ സെക്രട്ടറിയാക്കിയത് ദേശീയതലത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ആയുധമാക്കി ബി ജെ പി. ബംഗാൾ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അധികാരത്തിലേറിയ സുവേന്ദു സർക്കാർ ചീഫ് സെക്രട്ടറിയാക്കിയപ്പോൾ, മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതാണ് എന്ന് രാഹുൽ ഗാന്ധി വിമർശിച്ചത് വലിയ ചർച്ചയായിരുന്നു. ഖേൽക്കറെ വി ഡി സതീശൻ സെക്രട്ടറിയാക്കിയപ്പോൾ രാഹുലിനെ ചാരിയാണ് ബി ജെ പിയുടെയും സി പി എമ്മിന്‍റെയും കടന്നാക്രമണം. ഖേൽക്ക‌ർ നിയമനത്തിൽ രാഹുലിന് മിണ്ടാട്ടമില്ലെന്ന് ബി ജെ പി ദേശീയ വക്താവ് അമിത് മാളവ്യയടക്കം വിമർശിച്ചു. ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തിൽ മിണ്ടാട്ടമില്ലെന്നും ബിജെപി ആരോപിച്ചു. രാഹുലിന്‍റെയും കോൺഗ്രസിന്‍റെയും ഇരട്ടത്താപ്പെന്നാണ് കുറ്റപ്പെടുത്തൽ. രത്തൻ ഖേൽക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനാണോയെന്നാണ് മുൻ കേന്ദ്രമന്ത്രിയും കഴക്കൂ


أحدث أقدم