റോഡരികില്‍ പരിക്കേറ്റ് മുന്‍ നഗരസഭ കൗണ്‍സിലർ…ഹെൽമറ്റ് ധരിച്ചിട്ടും തലക്ക് പിന്നിൽ മുറിവ്…സിസിടി പരിശോധിക്കാൻ പൊലീസ്…


.
വയനാട് സുൽത്താൻബത്തേരിയിൽ നഗരസഭ മുന്‍കൗണ്‍സിലറെ പരിക്കുകളോടെ പാതയോരത്ത് കണ്ടെത്തി. തേലമ്പറ്റ തയ്യല്‍ ജയപ്രകാശ്(55)നെയാണ് ഞായറാഴ്ച രാത്രി ഒമ്പതരയോടെ തേലമ്പറ്റവയല്‍ പാതയോരത്ത് കണ്ടെത്തിയത്. റോഡരികില്‍ പരിക്കേറ്റ് അവശനായി കിടക്കുന്ന നിലയില്‍ ഇതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് ജയപ്രകാശിനെ കണ്ടത്. വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍ സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇവിടുത്തെ പ്രാഥമിക പരിശോധനക്ക് ശേഷം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാറ്റി.

തലയ്ക്ക് പിന്നിലും പുറത്തുമാണ് ജയപ്രകാശിന് പരിക്കേറ്റിരിക്കുന്നത്. പ്രധാന റോഡില്‍ നിന്ന് മാറി വിശാലമായ വയലോരത്ത് കൂടിയുള്ള റോഡിലാണ് സംഭവം. അതിനിടെ തനിക്ക് പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചതിനെ തുടര്‍ന്ന് കേസെടുത്തിട്ടില്ലെന്ന് ബത്തേരി സിഐ പറഞ്ഞു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ജയപ്രകാശ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നതെന്നിരിക്കെ തലക്ക് സാരമായി മുറിവേറ്റതും സ്‌കൂട്ടറിന് പറയത്തക്ക കേടുപാടുകള്‍ സംഭവിച്ചിക്കാത്തതും ആശങ്കയേറ്റുന്നുണ്ട്

أحدث أقدم