
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ എംഎസ്എഫിനെതിരെ കെഎസ്‌യു. അഭിപ്രായ പ്രകടനത്തിന്റെ എല്ലാ പരിധികളും മറികടന്ന് കെപിസിസി പ്രസിഡന്റിന് നേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ അധിക്ഷേപ പ്രകടനം അങ്ങേയറ്റം അപലപനീയമാണെന്ന് ഫാറൂഖ് കോളേജ് കെഎസ്‌യു യൂണിറ്റ് അഭിപ്രായപ്പെട്ടു. പ്രവര്‍ത്തകര്‍ക്കെതിരെ എംഎസ്എഫ് നേതൃത്വം നടപടി എടുക്കണമെന്നും ഫാറൂഖ് കോളേജ് യൂണിറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.