നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ’; കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായിരിക്കെ കണ്ണൂർ പഴയങ്ങാടിയിൽ കെ.മുരളീധരന് വേണ്ടിയും ഫ്ലെക്സ്


        

കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കത്തിന്‌ ആക്കംകൂട്ടി ഫ്ലക്‌സ്‌ യുദ്ധവുമായി വി ഡി സതീശൻ, കെ സി വേണുഗോപാൽ പക്ഷങ്ങൾ. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്തോറും കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഫ്ലക്സ് യുദ്ധം തുറന്ന പോരിലേക്ക് നീങ്ങിയേക്കും.
അതിനിടെ തർക്കം രൂക്ഷമായിരിക്കെ കെ.മുരളീധരന് വേണ്ടിയും അണികൾ.

കണ്ണൂർ പഴയങ്ങാടിയിലാണ് മുരളീധരൻ അനുകൂലികൾ ബാനർ ഉയർത്തിയത്. ‘നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ’ എന്നാണ് ബാനറിലെ വാചകം. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ രാവിലെ കെ. മുരളീധരൻ രാവിലെ പരിഹാസ രൂപേണ ഒരു പരാമർശം നടത്തിയിരുന്നു. ‘മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതായിരിക്കും എന്നായിരുന്നു കെ.മുരളീധരന്റെ പരാമർശം’. അതിന് പിന്നാലെയാണ് കണ്ണൂരിൽ കെ.മുരളീധരനായി ഫ്‌ലക്‌സ് ഉയർന്നിരിക്കുന്നത്.

ഇതിന്റെ തുടർ ചലനങ്ങൾ ഉണ്ടാവുമോ എന്നും നോക്കേണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമായിക്കെയാണ് കെ.മുരളീധരന് വേണ്ടി ഫ്‌ലക്‌സ് ബോർഡ് ഉയർന്നിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണായക ചർച്ചകൾ നടക്കാൻ പോകുമ്പോഴും ഒരടി പിന്നോട്ടില്ലെന്നുറപ്പിച്ച് കെ സി വേണുഗോപാൽ പക്ഷം. ഇപ്പോൾ ഉണ്ടായ ബഹളങ്ങളിലും കോലാഹലങ്ങളിലും ഒരു വിലയും കൽപ്പിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ പക്ഷ നേതാവും കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന ബഹളങ്ങളിൽ പ്രസക്തിയില്ല. ജയിച്ചുവരുന്ന എംഎൽഎമാരുടെ അഭിപ്രായമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


        

Previous Post Next Post