മഴ കനക്കുന്നു; അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും


സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാവുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

أحدث أقدم