മരിച്ച അമ്മയുടെ മൃതദേഹത്തിന് മൂന്ന് ദിവസം കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ: സംഭവം കോട്ടയം മാങ്ങാനത്ത്.

കോട്ടയം : മരിച്ച അമ്മയുടെ മൃതദേഹത്തിന് മൂന്ന് ദിവസം കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ കോട്ടയം മാങ്ങാനത്തിന് സമീപം ആനത്താനം താമരശ്ശേരിയിലാണ് മാതൃദിനത്തിൽ നൊമ്പരമായ സംഭവം നടന്നത്. സർവ്വേ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച താമരശ്ശേരി കൊല്ലംപറമ്പിൽ പ്രവീൺ നിവാസിൽ ഭാനുമതി കെ.കെ (80) യാണ് മരിച്ചത്.

ഇവരുടെ ഏകമകൻ മാനസികാസ്വാസ്ഥ്യമുള്ള പ്രവീണാണ് (40) മൃതദേഹത്തിന് കാവലിരുന്നത്. ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതും, ഈച്ച അടക്കമുള്ള പ്രാണിശല്യവും തിരിച്ചറിഞ്ഞ് ബന്ധുക്കൾ കൂടിയായ അയൽവാസികളും, വാർഡ് മെമ്പറും, പോലീസ് സഹായത്തോടെ പിൻവാതിൽ തകർത്ത് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ഭാനുമതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Previous Post Next Post