ചാലക്കുടി പാലം അടച്ചു…. ദേശീയപാതയിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി യാത്രക്കാർ



        

തൃശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ശനിയാഴ്ച രാവിലെ 10 മണിയോടെ പാലം അടച്ചതോടെയാണ് യാത്രക്കാർ വലഞ്ഞത്. ആഴ്ചാവസാനമായതിനാൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചത് കുരുക്കിന്റെ ആക്കം കൂട്ടി. പാലത്തിന്റെ ബെയറിങ്ങുകൾ മാറ്റുന്ന ജോലികൾ ആരംഭിച്ചു. പ്രവൃത്തികൾ പൂർത്തിയാക്കാൻ ഏകദേശം 20 ദിവസം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിൽ സമാന്തര പാലത്തിലൂടെയാണ് കടത്തിവിടുന്നത്. പാലത്തിന്റെ തെക്ക് ഭാഗത്തുനിന്നാണ് ജോലികൾ ആരംഭിച്ചിരിക്കുന്നത്. ജാക്കി ലിവർ ഉപയോഗിച്ച് പാലം ഉയർത്തിയാണ് ബെയറിങ്ങുകൾ ഘടിപ്പിക്കുന്നത്. ഏഴ് സ്പാനുകളിലായുള്ള 42 എണ്ണം. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്. വേനൽ മഴ പെയ്താൽ ജോലികൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അവധി കഴിയുന്നതിന് മുൻപ് പണി തീർക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങൾ സമാന്തര റോഡുകളിലൂടെ തിരിച്ചുവിടുകയും ചെയ്യുന്നുണ്ടെങ്കിലും തിരക്കിന് കുറവില്ല. രാത്രിയിലും ഗതാഗത തടസ്സം തുടരുന്നതായാണ് റിപ്പോർട്ടുകൾ.

        

Previous Post Next Post