KPCC നേതാക്കളെ വിളിപ്പിച്ചതിൽ വിഡി പക്ഷത്തിന് അതൃപ്തി…


തിരുവനന്തപുരം: മുന്‍ കെപിസിസി അധ്യക്ഷന്മാരെയും നിലവിലെ നേതാക്കളെയും ഡല്‍ഹിക്ക് വിളിപ്പിച്ചതില്‍ വി ഡി സതീശന്‍ പക്ഷത്തിന് അതൃപ്തി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് അപഹാസ്യമാണെന്നാണ് വി ഡി പക്ഷത്തിന്റെ അഭിപ്രായം.

വര്‍ക്കിങ് പ്രസിഡന്റുമാര്‍ കെ സി പക്ഷത്തെ പ്രബലരെന്നാണ് വി ഡി പക്ഷത്തിന്റെ പ്രതികരണം. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ് നടപടിയെന്നും വി ഡി പക്ഷം വ്യക്തമാക്കി. വിഷയത്തില്‍ വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.


കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നീ മുന്‍ അധ്യക്ഷന്മാരെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കെ സുധാകരന്‍ ഇന്ന് രാത്രി ഡല്‍ഹിയിലേക്ക് പോകും. കെ മുരളീധരനും എം എം ഹസ്സനും നാളെ രാവിലെ ഡല്‍ഹിയിലേക്ക് തിരിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്

Previous Post Next Post