എത്രയും പെട്ടന്ന് കേരളത്തിന്‌ മുഖ്യമന്ത്രി ഉണ്ടാകും…വി എം സുധീരൻ


കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള തുടർചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, കെ സുധാകരൻ, കെ മുരളീധരൻ എന്നിവരെയാണ് ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചിരിക്കുന്നത്.

എന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്, സർപ്രൈസ് ആയാണ് അറിഞ്ഞതെന്ന് വി എം സുധീരൻ വ്യക്തമാക്കി. വിളിച്ചത് എന്തിനാണ് എന്ന് പറഞ്ഞിട്ടില്ല. എന്നോട് ചോദിക്കുന്ന കാര്യങ്ങൾക്ക് ഞാൻ വ്യക്തമായ മറുപടി നൽകും. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണ്. ജനങ്ങങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്തു ഭരിക്കാൻ കഴിയട്ടെ. നാളെയാണ് ഡൽഹിക്ക് പോകുന്നത്. എത്രയും പെട്ടന്ന് കേരളത്തിന്‌ മുഖ്യമന്ത്രി ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു

Previous Post Next Post