തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി…മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്...




തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരുടെ കയ്യാങ്കളിയിൽ കേസ് എടുത്ത് പൊലീസ്. സിപിഐഎം കൗൺസിലറുടെ പരാതിയിൽ മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേരെ പ്രതി ചേർത്താണ് കേസ്. ബിജെപി കൗൺസിലറുടെ പരാതിയിൽ സിപിഐഎം കൗൺസിലർ എസ് പി ദീപക്, ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. സംഘർഷത്തിൽ 6 എൽഡിഎഫ് കൗൺസിലർമാർക്കും മേയർ അടക്കം 4 ബിജെപി കൗൺസിലർമാർക്കും പരുക്കേറ്റിരുന്നു.


സംഘർഷത്തിൽ പരസ്പരം പഴിചാരി ബിജെപിയും എൽഡിഎഫും രംഗത്തെത്തിയിരുന്നു. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ രാജി ആവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് പ്രതിഷേധം നടത്തിയത്. ഇതിനിടെയാണ് ചേരിതിരിഞ്ഞ് ബിജെപിയും സിപിഐഎമ്മും തമ്മിൽ‌ സംഘർഷമുണ്ടായത്. മേയറുടെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടത്തിയത്. എൽഡിഎഫ് കൗൺസിലർമാർ സ്ത്രീകളെ ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു.
Previous Post Next Post