സെക്രട്ടറി വാഹനം നിഷേധിച്ചു… 15 കി.മീ സൈക്കിളിന്‍ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം


        

ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ. പതിനഞ്ച് കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് പരിപാടിക്കെത്തിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേഡ്‌ന്റെ പ്രതിഷേധം. മന്ത്രിയും മേയറുമടക്കം പങ്കെടുക്കുന്ന പരിപാടിക്കായാണ് സെക്രട്ടറി വാഹനം വിട്ടുകൊടുക്കാതിരുന്നത്.

അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാനായി പഞ്ചായത്ത് പ്രസിഡന്റ് ഔദ്യോഗിക വാഹനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത്
സെക്രട്ടറി വാഹനം നല്‍കരുതെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. ഔദ്യോഗിക പരിപാടിയല്ലെന്ന് പറഞ്ഞാണ് വാഹനം നിഷേധിച്ചത്. തുടര്‍ന്നാണ് ആദിച്ചനല്ലൂരില്‍ നിന്നും പരിപാടി നടന്ന പോര്‍ട്ട് കൊല്ലം വരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചത്.

        

Previous Post Next Post