കട കത്തിച്ചതിന് പോലീസ് തിരയുന്ന 15 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ….


കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കടയ്ക്ക് തീയിട്ട കേസിൽ പോലീസ് തിരയുകയായിരുന്ന പതിനഞ്ചുകാരനെ ഒഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർഥിയുടെ വീടിന് സമീപത്തുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാഞ്ഞിരമറ്റത്തെ സ്പെയർ പാർട്സ് കടയിൽ തീപ്പിടിത്തമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് അ‌ന്വേഷണം വിദ്യാർഥിയിലേക്ക് എത്തിയത്. കട കത്തിച്ചയാൾ പെട്രോളുമായി കടയുടെ അ‌ടുത്തേക്ക് പോകുന്നതിന്റെയും തീ ഉയരുമ്പോൾ ഓടിരക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

പ്രതിയെ തിരിച്ചറിഞ്ഞ ശേഷം പോലീസ് അ‌ന്വേഷണം നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇപ്പോൾ ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കെട്ടിടത്തിൽനിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി

أحدث أقدم