പാമ്പാടി ഗ്രാമ പഞ്ചായത്തിലെ 'ഓണക്കനി നിറപ്പൊലിമ' പഞ്ചായത്ത് തല ഉത്ഘാടനം നടന്നു




കോട്ടയം പാമ്പാടി ഗ്രാമ പഞ്ചായത്തിലെ 'ഓണക്കണി നിറപ്പൊലിമ' പഞ്ചായത്ത് തല ഉത്ഘാടനം വെള്ളൂർ ഒന്നാം വാർഡിൽ പൈലിത്താനത്ത് സാബുവിന്റെ കൃഷിയിടത്തിൽ ബന്ദിതൈ നട്ട് പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് നിർവഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷേർളി തര്യന്റെ അധ്യക്ഷ ആയിരുന്നു.വൈസ് പ്രസിഡന്റ്‌ ജോളി പി ഐസക്ക്,വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ആർ ഗോപകുമാർ,മെമ്പർമാരായ കെ എ കുര്യാക്കോസ്, സൂസമ്മ കുരുവിള, പ്രവീൺ പ്രസാദ്, സെക്രട്ടറി ജൂലി ജോസ്, കൃഷി ഓഫീസർ ദിവ്യ പൂജ, സി ഡി എസ് ചെയർ പേഴ്സൺ സ്മിത ഉല്ലാസ്, ബ്ലോക്ക്‌ കോ -ഓർഡിനേറ്റർ ടീന എന്നിവർ പ്രസംഗിച്ചു. ഓണക്കാലത്തേക്ക്‌ പൂക്കളമിടാൻ പൂക്കൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
أحدث أقدم