മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ'ടിൻസ് 2026 മെഗാ പ്ലേസ്മെന്റ് മേള നടത്തി


മണർകാട് :-മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ  ഇരുപത്തഞ്ചോളം പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ *ടിൻസ് 2026* സെൻറ് മേരിസ്‌ ഐ ടി ഐ യിൽ  വെച്ച്  ഐ ടി ഐ മാനേജർ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ശ്രീ.വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു.


മാനവസേവയുടെ ഉദാത്ത മാതൃകയായി അതുല്യമായ കർത്തവ്യ നിർവ്വഹണ ചാരുതയോടെ സമൂഹത്തിനാകമാനം പ്രചോദനമായിതീർന്ന വാകത്താനം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ 
ശ്രീ പ്രീതീഷ് പ്രസാദിനെ 
യോഗത്തിൽ ആദരിച്ചു കൊണ്ട് മണർകാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ജെസ്സി ഫിലിപ്പ് കൂറുമല മുഖ്യപ്രഭാഷണം നടത്തുകയും മണർകാട് എസ് എച്ച് ഓ ശ്രീ. പ്രേംലാൽ എസ് എൽ,മണർകാട് സെൻറ് മേരിസ്‌ കത്തീഡ്രൽ ട്രസ്റ്റിമാരായ ശ്രീ. ഈ വി കുര്യാക്കോസ് ഇടച്ചേരിൽ, ശ്രീ. ബിജു വറുഗീസ് കന്നുകുഴിയിൽ, ശ്രീ. സ്കറിയാച്ഛൻ പള്ളത്ത്, കാത്തിഡ്രൽ സെക്രട്ടറി ശ്രീ. തോമസ് ഉമ്മൻ പള്ളത്തറ, ഐ ടി ഐ സെക്രട്ടറി ശ്രീ. അനൂപ് ടി അന്ത്രയോസ് തെക്കേൽ, ഐ ടി ഐ പ്രിൻസിപ്പൽ ശ്രീ. പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, പ്ലേസ്മെന്റ് ഓഫീസർ ശ്രീ. ബ്രിജേഷ് കെ വറുഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
أحدث أقدم