ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം…





പത്തനംതിട്ട : ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണമായ നിറം മാറ്റത്തില്‍ ആശങ്ക. ഇതേത്തുടര്‍ന്ന് തിരുവാഭരണം കമ്മീഷണര്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലെയും ദേവസ്വം ബോര്‍ഡിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിറംമാറ്റത്തില്‍ പരിശോധന നടത്തി. മേല്‍ക്കൂരയുടെ ഒരു ഭാഗത്താണ് നിറവ്യത്യാസം (ഇരുണ്ട പാട്) ശ്രദ്ധയില്‍പ്പെട്ടത്.

സ്വര്‍ണ്ണം പൂശിയ പ്രതലത്തില്‍ എന്തെങ്കിലും ദ്രാവകം വീണിട്ടുണ്ടാകാമെന്നാണ് ആശങ്ക ഉയര്‍ന്നത്. മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ വരുത്താനോ നിറം മാറ്റാനോ മനഃപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടത്തിവരികയാണെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

”ഇത് ഒരു രാസവസ്തുവല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്,” തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം, മേല്‍ക്കൂരയിലേക്ക് നെയ്യ് ഒഴുകിയതാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.
أحدث أقدم