കോട്ടയത്ത് വീണ്ടും ഭക്ഷ്യവിഷബാധ: റെയിൽവേ സ്റ്റേഷനു മുന്നിലെ ഉടുപ്പി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 4 പേർ ചികിത്സയിൽ: ഹോട്ടൽ നഗരസഭ പൂട്ടിച്ചു




കോട്ടയം : കോട്ടയത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. ഇക്കുറി ഹോട്ടൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം റെയിൽവേ സ്റ്റേഷന് മുൻ വശത്തെ ഉടുപ്പി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച
4 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.

നഗരസഭാ നെൽക് വിഭാഗം പരിശോധന നടത്തി ഹോട്ടൽ താൽക്കാലികമായി പൂട്ടി. റെയിൽവേ ‌സ്റ്റേഷൻ റോഡിലെ ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലാണ് അടച്ചത്. കഴിഞ്ഞ ശനിയാഴ്ച ഇവിടെനിന്നു ഭക്ഷണം കഴിച്ച 4 സ്ത്രീകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായി. ഭക്ഷണം കഴിച്ച അന്നു മുതൽ ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു.

പിറ്റേന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്
പൊൻകുന്നം സ്വദേശികളായ സ്ത്രീകൾ പൊൻകുന്നം സ്‌റ്റേഷനിലും കോട്ടയം നഗരസഭ സെക്രട്ടറി ബി.അനിൽ കുമാറിനും പരാതി നൽകിയിരുന്നു.


ഹോട്ടലിൽ പരിശോധന നടത്തി. നഗരസഭാ ഹെൽത്ത് വിഭാഗം.. ജല പ്ലാസ്റ്റ‌ിക് മാലിന്യം കൂട്ടിയിട്ടിരി ക്കുന്നതു കണ്ടെത്തി. അടുക്കളയും പരിസരവും വൃത്തിഹീനമാണ്. മാലിന്യം പൊതുനിരത്തിലും ഓടയിലുമാണ് തള്ളുന്നത്. സംഭരണി മലിനമാണ്.
ഹോട്ടൽ ഉടമയ്ക്ക് 25,000 രൂപ പിഴ ചുമത്തി.
ക്ലീൻ സിറ്റി മാനേജർ ടി.എ.തങ്കത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം നഗരത്തിലെയും സമീപ പ്രദേശത്തെയും 9 ഹോട്ടലുകളിൽ ഹെൽത്ത് വിഭാഗം പരിശോധന നടത്തി പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിരുന്നു.

ഒരാഴ്ച മുൻപാണ് കോട്ടയം പരിപ്പ് തൊള്ളായിരംചിറ ഷാപ്പിൽ നിന്ന് ഭക്ഷണവും കള്ളും കുടിച്ച ഒരാൾ മരിച്ചത്. അന്ന് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച 4 പേർ ഇപ്പോഴും ചികിത്സയിലാണ്.
റെയിൽവേ സ്റ്റേഷനു മുന്നിലെ ഉടുപ്പി ഹോട്ടൽ വൃത്തിഹീനമായിരുന്നുവെന്നാണ് ആരോഗ്യ വിഭാഗം പരിശോധനയിൽ വ്യക്തമായത്.



أحدث أقدم